Litmus 18
കേരളത്തിന്റെ ബൗദ്ധിക-സാംസ്‌ക്കാരിക മണ്ഡലത്തില്‍ സുവ്യക്തമായ നിലപാടുകളോടെ ചുവടുറപ്പിച്ചിട്ടുള്ള സ്വതന്ത്രചിന്താ കൂട്ടായ്മയാണ് 2016 ഒക്ടോബര്‍ രണ്ടാം തീയതി ഉദ്ഘാടനം ചെയ്യപ്പെട്ട esSENSE. ലോകമെമ്പാടുമുള്ള മലയാളി മസ്തിഷ്‌ക്കങ്ങളില്‍ യുക്തിചിന്തയുടെയും ശാസ്ത്രീയമനോവൃത്തിയുടെയും തീപ്പൊരി വിതറാന്‍ കഴിഞ്ഞ 23 മാസത്തെ പ്രവര്‍ത്തനത്തിലൂടെ esSENSE നു സാധിച്ചിട്ടുണ്ട്. എസെന്‍സ് ഉയിര്‍പ്പേകിയ വൈജ്ഞാനിക വിപ്ലവം രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന 2018 ഒക്ടോബര്‍ 2, 3 തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന LITMUS’18എന്ന് നാമകരണം ചെയ്തിട്ടുള്ള എസെന്‍സ് വാര്‍ഷിക സമ്മേളനത്തിലേക്ക് (നിശാഗന്ധി ഓഡിറ്റോറിയം, തിരുവനന്തപുരം) താങ്കളെ സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു. LITMUS’18 ലോകമെമ്പാടുമുള്ള മലയാളികള്‍ പങ്കെടുക്കുന്ന ഒരു അന്തര്‍ദേശീയ സെമിനാറായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള ഇരുപതിലധികം പ്രഭാഷകര്‍ വിഷയാവതരണം നടത്തും. esSENSE Global, neuronz തുടങ്ങിയ യൂട്യൂബ് ചാനലുകളുടെ പുതിയ വീഡിയോകള്‍ക്കായി കാത്തിരിക്കുന്ന പതിനായിരങ്ങളില്‍ ഒരാളാണോ താങ്കള്‍?എങ്കില്‍ അസുലഭമായ ഈ ബൗദ്ധിക-വിനോദവിരുന്ന് നഷ്ടപെടുത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. 2018 ഒക്ടോബര്‍ രണ്ടാം തീയതിയാണ് അന്തര്‍ദേശീയ സെമിനാര്‍ അരങ്ങേറുന്നത് – രാവിലെ 9.30 മുതല്‍ രാത്രി 8 മണി വരെ. ഒക്ടോബര്‍ മൂന്നാം തീയതി സെമിനാര്‍ പ്രഭാഷകരോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധ വിനോദ-വൈജ്ഞാനിക കേന്ദ്രങ്ങളിലേക്ക് പഠനയാത്ര നടത്താനുള്ള അവസരം ലഭിക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6 മണിക്ക് തിരുവനന്തപുരത്ത് സമാപിക്കും. വിനോദ കേന്ദ്രങ്ങളില്‍ മീന്‍മുട്ടി, പൊന്‍മുടി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.